ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശബരിമല വിഷയത്തില്‍ കേസ് നടത്തി പരാജയപ്പെട്ടവരാണ് എന്‍എസ്എസ് എന്നും കാനം പറഞ്ഞു. കേസില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും വിധി വരുംവരെ കാത്തിരിക്കണമെന്നും കാനം പറഞ്ഞു. 

സുപ്രീം കോടതിയില്‍ കേസ് തോറ്റതിന് കേരളത്തിലെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും നിയമപരമായ മറ്റ് മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയാണ് വേണ്ടതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.