തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ കോയമ്പത്തൂര്‍ സൗത്തില്‍ മത്സരിക്കും. കോണ്‍ഗ്രസും ബിജെപിയും ആയിരിക്കും കമല്‍ഹാസന്റെ പ്രധാന എതിരാളികള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം തന്നെയാണ് ത്രികോണ മത്സരം ഉറപ്പായ മണ്ഡലത്തില്‍ കമലിന് താല്‍പര്യം വരാനുള്ള കാരണം. 

മത്സരിച്ച് പങ്കാളിത്തം ഉറപ്പാക്കലല്ല, ജയം തന്നെയാണ് ലക്ഷ്യമെന്ന പ്രഖ്യാപനമാണ് കമലിന്റെ കോയമ്പത്തൂരിലെ സ്ഥാനാര്‍ത്ഥിത്വം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം ഏറ്റവും നേട്ടമുണ്ടാക്കിയ സ്ഥലമാണ് കോയമ്പത്തൂര്‍.