കടുത്ത ത്രികോണമത്സരം നടക്കുന്ന മണ്ഡലമാണ് കോയമ്പത്തൂർ സൗത്ത്. ഈ മണ്ഡലത്തിൽ നിർണായകമായ മലയാളി വോട്ടുകളിൽ പ്രതീക്ഷയർപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തിലാണ് മക്കൾ നീതി മയ്യം സ്ഥാനാർഥിയായ കമൽ ഹാസൻ. ലോകത്തെവിടെയായാലും മലയാളികൾ അവരിലൊരാളായി തന്നെ കാണുന്നുവെന്നും ആ സ്നേഹം കോയമ്പത്തൂരിലും വോട്ടിന്റെ രൂപത്തിൽ കിട്ടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. വിജയപ്രതീക്ഷയില്ലാതെ ഒരിക്കലും കാലെടുത്തുവെക്കാറില്ലെന്നും ആ പ്രതീക്ഷയോടെ മാത്രമേ എന്തും ചെയ്യാറുള്ളു എന്നും അദ്ദേഹം പറഞ്ഞു.