ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച താപ്പാനയാണ് കലീം. കോയമ്പത്തൂര്‍ ജില്ലയിലെ ആനമല കടുവാ സങ്കേതത്തോട് അനുബന്ധിച്ചുള്ള ആനത്താവളത്തിലാണ് കലീം ഉള്ളത്. തിരുവനന്തപുരത്തെ വിറപ്പിച്ച കൊലകൊല്ലി എന്ന ആനയെ തളച്ച താപ്പാന എന്ന നിലയിലാണ് കലീമിനെ മലയാളികള്‍ക്ക് പരിചയം. 

കാട്ടില്‍ നിന്നും നാട്ടിലിറങ്ങി പ്രശ്‌നമുണ്ടാക്കുന്ന ആനകളെ തളയ്ക്കാനുള്ള പരിശീലനം ലഭിച്ച ആനകളെയാണ് താപ്പാന എന്ന് വിളിക്കുന്നത്. ആനമല ആനത്താവളത്തിലെ ഏറ്റവും സീനിയര്‍ താപ്പാനയാണ് കലീം. ഇവിടെയുള്ള മറ്റ് ആനകള്‍ക്കും താപ്പാന ആകാനുള്ള പരിശീലനം നല്‍കുന്നുണ്ട്.