ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ മരണത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ പോലീസ് തിങ്കളാഴ്ച ചോദ്യം ചെയ്യും. അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് വിശദമായ പോസ്റ്റ്‌മോര്‍ട്ടമായിരുന്നു പോലീസ് നടത്തിയത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ മികച്ച ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. 

അനന്യയുടെ മരണം ആത്മഹത്യ തന്നെ എന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. അതേസമയം, ഒരുവര്‍ഷം മുമ്പ് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം ഇപ്പോഴും സ്വകാര്യ ഭാഗങ്ങളിലെ മുറിവ് ഉണങ്ങിയിട്ടില്ല എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.