കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ ആരോപണങ്ങളുമായി കലാഭവന്‍ സോബി. വാഹനാപകടം സൃഷ്ടിച്ചതാണെന്നും സ്‌കോര്‍പ്പിയോയില്‍ എത്തിയ ക്വട്ടേഷന്‍ സംഘം ബാലഭാസ്‌കര്‍ സഞ്ചരിച്ച കാറിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ക്കുന്നത് കണ്ടെന്നുമാണ് വെളിപ്പെടുത്തല്‍.