ദിലീപിന് കലാഭവന്‍ മണിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപണം

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ചക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ സിനിമ രംഗത്ത് നിന്നും കൂടുതല്‍ ആരോപണങ്ങള്‍. സിനിമ ലോകത്തെ ഞെട്ടിച്ച കലാഭവന്‍ മണിയുടെ മരണത്തില്‍ ദിലീപിന് പങ്കുണ്ടെന്ന തരത്തിലുള്ള തെളിവുകള്‍ തന്റെ കൈയിലുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര മാതൃഭൂമി ന്യൂസിന്റെ സൂപ്പര്‍ പ്രൈം ടൈമില്‍ കഴിഞ്ഞ ദിവസം പരാമര്‍ശം നടത്തിയിരുന്നു. സംഭവത്തില്‍ ബൈജു കൊട്ടാരക്കരയെ സി.ബി.ഐ ഓഫീസില്‍ വിളിച്ചു വരുത്തി തെളിവെടുത്തു. കോഴിക്കോട് സ്വദേശിയായ സ്ത്രീ ബൈജു കൊട്ടാരക്കരയെ വിളിച്ച് ദിലീപും മണിയും തമ്മിലുണ്ടായിരുന്ന ഭൂമി ഇടപാട് സംബന്ധിച്ച് തന്റെ പക്കല്‍ തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇരുവരും തമ്മില്‍ ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.