ശബരിമല വിഷയത്തിൽ മാപ്പ് പറഞ്ഞിട്ടില്ലെന്ന് നിയമസഭയിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിശദീകരണം. ശബരിമലയിലെ സംഘർഷങ്ങളിലാണ് ഖേദപ്രകടനം നടത്തിയതെന്ന് കടകംപള്ളി. തെരഞ്ഞെടുപ്പ് കാലത്ത് മാതൃഭൂമി ന്യൂസിലൂടെ കടകംപള്ള നടത്തിയ ഖേദപ്രകടനം ശബരിമലയെ മുഖ്യ പ്രചാരണ വിഷയമാക്കിയിരുന്നു.