താൻ പാർട്ടി വിടുമെന്ന പ്രചാരണങ്ങൾക്ക് പിന്നിൽ കോൺഗ്രസിലെ തന്നെ ചിലരെന്ന വിമർശനവുമായി മുതിർന്ന കോൺഗ്രസ്  നേതാവ് കെ.വി.തോമസ്. പാർട്ടിയിൽ ഒരു പദവി നൽകുകയെന്നത് സാമാന്യനീതിയാണെന്നും യെച്ചൂരിയെ കണ്ടത് സൗഹൃദസന്ദർശനത്തിന്റെ ഭാഗമെന്നും കെ.വി.തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.