സി.കെ. ജാനുവുമായുള്ള പണമിടപാടിൽ കെ. സുരേന്ദ്രനും ജെ.ആർ.പി. ട്രഷറർ പ്രസീതയും തമ്മിലുള്ള പുതിയ ശബ്ദരേഖ പുറത്ത്‌. പണം കൈമാറുന്നത് കൃഷ്ണദാസ് അറിയരുതെന്ന് സുരേന്ദ്രൻ പറയുന്നു. ജാനുവിന് നൽകാനുള്ള പണം എത്രയും വേഗം നല്കണമെന്നും അധികനാൾ സൂക്ഷിക്കാനാകില്ലെന്നും സുരേന്ദ്രൻ ഫോൺ സംഭാഷണത്തിൽ പറയുന്നു.