ഡൽഹിയിലെത്തിയെ കെ. സുരേന്ദ്രൻ പ്രധാന നേതാക്കളെ കാണാതെ മടക്കം. പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും കാണുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇരുവരേയും സുരേന്ദ്രന് കാണാനായില്ല. കഴിഞ്ഞ അഞ്ച് ദിവസമായി ഡൽഹിയിൽ തുടരുകയായിരുന്നു സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് തോൽവിയിൽ സംസ്ഥാനഘടകം അഴിച്ചുപണിയേണ്ടതില്ല എന്ന തീരുമാനം കേന്ദ്രത്തിൽ നിന്ന് വന്നുവെങ്കിലും കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കെ. സുരേന്ദ്രന്റെ രാഷ്ട്രീയഭാവിയെ നിർണായകമായി സ്വാധീനിക്കുന്നതാണ്.