സ്വന്തം നാട്ടിലാണെന്നതും ശബരിമല സമരത്തിന് ശേഷം ലഭിച്ച വിസ്വാസികളുടെ പിന്തുണയും കോഴിക്കോട്ട് കെ.സുരേന്ദ്രന് അനുകൂലഘടകങ്ങളാണെന്ന വിലയിരുത്തലിലാണ് ബി.ജെ.പി നേതൃത്വം. നാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന സാധ്യത തള്ളാതെയാണ് കെ.സുരേന്ദ്രനും പ്രതികരിക്കുന്നത്. പാര്‍ട്ടി പറയുന്ന എവിടെയും മത്സരിക്കുമെന്നും കോഴിക്കോടിന്റെ കാര്യത്തില്‍ തനിക്ക് പോസിറ്റീവ് സമീപനമാണെന്നും സുരേന്ദ്രന് തുറന്നു പറയുന്നു.