കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ ഇല്ലാത്ത ഫോൺവിളി രേഖ അടിസ്ഥാനമാക്കിയാണ് പാർട്ടി നേതാക്കൾക്കെതിരായ പോലീസിന്റെ കുറ്റപത്രമെന്ന് ബിജെപി. കുഴൽപ്പണം ബിജെപിക്ക് വേണ്ടിയാണെന്ന് കുറ്റപത്രത്തിലുണ്ടെങ്കിൽ നിയമ നടപടി സ്വീകരിക്കും. സാക്ഷിപ്പട്ടികയിലുള്ള തന്റേയും മകന്റേയും നേതാക്കളുടേയും ഫോൺ രേഖകൾ ശേഖരിച്ച് പുറത്തുവിടുമെന്നും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.