ലക്ഷദ്വീപിനായി സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത് പരിഹാസ്യമായ നടപടിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രമേയം പാസാക്കാൻ കേരളത്തിന് എന്തധികാരമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

നിയമസഭയെ ഉപയോ​ഗിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ലക്ഷദ്വീപിലെ ജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ കേന്ദ്രസർക്കാരിനേയോ കോടതിയേയോ സമീപിക്കാമെന്നും സുരേന്ദ്രൻ പറഞ്ഞു.