കൊടകരയില്‍ കുഴല്‍പണം എത്തിയത് ബിജെപിക്ക് വേണ്ടിയല്ലെന്ന് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കുഴല്‍പ്പണം ബിജെപിയുടേതാണെന്ന് സിപിഎം നേതൃത്വം ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സുരന്ദ്രന്‍ വിശദീകരണവുമായി രംഗത്തെത്തിയത്. 

പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബന്ധത്തെക്കുറിച്ച് പറയുന്നില്ലെങ്കിലും ആ ബന്ധം ഉടനെ പുറത്തുവരും എന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലെ സൂചന മുന്‍നിര്‍ത്തിയാണ് സുരേന്ദ്രന്റെ പ്രതികരണം.