ഗുരുതരമായ നിയമലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണ് ധനമന്ത്രി തോമസ് ഐസക് നടത്തിയതെന്ന് കെ സുരേന്ദ്രന്‍. സര്‍ക്കാരിന്റെ ഔദ്യോഗിക രഹസ്യങ്ങള്‍ സ്വന്തം താല്‍പര്യത്തിന് വേണ്ടി പരസ്യപ്പെടുത്തിയ ധനമന്ത്രി രാജിവയ്ക്കണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ഗവര്‍ണറുടെ പേരില്‍ വന്നിട്ടുള്ള സീല്‍വെച്ച കവറിലെ സിഎജി റിപ്പോര്‍ട്ട് ധനകാര്യ സെക്രട്ടറിയില്‍ നിന്നും പൊളിച്ചുനോക്കി സ്വന്തം തട്ടിപ്പ് മറച്ചുവയ്ക്കാന്‍ ധനകാര്യമന്ത്രി ഉപയോഗിച്ചുവെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.
നിയമസഭയില്‍ ഈ റിപ്പോര്‍ട്ട് വെച്ച് അത് സംബന്ധിച്ചുള്ള അഭിപ്രായം പരസ്യമായി നിയമസഭയ്ക്ക് അകത്ത് പറയുക എന്നതായിരുന്നു ധനമന്ത്രി സ്വീകരിക്കേണ്ടിയിരുന്ന മാര്‍ഗം എന്നും കെ. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.