കോവിഡ് 19 രണ്ടാം ഘട്ട വ്യാപനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഏകോപനത്തിന്റെ കാര്യത്തില്‍ വലിയ വീഴ്ചകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആരോപിച്ചു. 

സംസ്ഥാനത്ത് പലയിടത്തും കോവിഡ് 19 രോഗികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാകുന്നില്ലെന്നും വാക്‌സിനേഷനുമായി ബന്ധപ്പെട്ട അവ്യക്തതകളും ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നതായും സുരേന്ദ്രന്‍ പറഞ്ഞു.