ഡിജിറ്റല്‍ ഒപ്പ് വിവാദത്തില്‍ മുഖ്യമന്ത്രി ആളുകളെ  തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രി പറഞ്ഞ മുപ്പത് ഒപ്പിട്ട ഫയലുകളും സന്ദീപ് വാര്യര്‍ പറഞ്ഞ ഫയലും ഒരുമിച്ച് കാണിക്കാന്‍ ധൈര്യമുണ്ടോ. ഫോറന്‍സിക്  പരിശോധനയ്ക്ക് ഒരുക്കമാണോയന്നും സുരേന്ദ്രന്‍ ചോദിച്ചു.

എന്തുകൊണ്ടാണ് ഇത്രയും ഗുരുതരമായ ഒരു മയക്കുമരുന്ന് കേസിന്റെ തുമ്പ് ബെംഗളൂരുവില്‍ കിട്ടിയിട്ടും കേരളത്തില്‍ അന്വേഷിക്കാത്തത്. അതിന് കാരണം സി.പി.എം നേതാക്കളുടെ മക്കള്‍, മന്ത്രിമാരടക്കമുള്ളവരുടെ ബന്ധുക്കള്‍ അവരെല്ലാം ഈ കേസില്‍ ഉള്‍പ്പെട്ടത് കൊണ്ടാണ്. അതുകൊണ്ട് പിണറായി വിജയന് അങ്ങനെ ഒഴിഞ്ഞുമാറാന്‍ കഴിയുന്ന വിഷയമല്ല ഇതെന്നും കേരളം ഇടപെടേണ്ട കാര്യമില്ലെന്ന് പറയാന്‍ പിണറായി വിജയന് അധികാരമില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.