ഇന്ധന വില വർധനയ്ക്കെതിരെ ചൂട്ട് കെട്ടി സമരം നടത്തിയവരാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്നതെന്ന് നിയുക്ത കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. യുഡിഎഫ് എംപിമാരുടെ രാജ്ഭവൻ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വില വർധനവിൽ മോദിയുടെ കൂട്ടുപ്രതി പിണറായി സർക്കാരാണെന്ന് കെ. മുരളീധരൻ എം പി പറഞ്ഞു.