വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കെതിരെ അതിരുകടന്ന വിമർശനവുമായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ. ഒരു തറ ​ഗുണ്ട കേരളത്തിന്റെ നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രിയായെന്നും ആഭാസത്തരം മാത്രം കൈവശമുള്ള മന്ത്രിയാണ് ശിവൻകുട്ടിയെന്നും കെ. സുധാകരൻ. ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് നിയോജക മണ്ഡലം തലത്തിൽ നടത്തിയ ധർണയിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.