സർക്കാരിന്റെ ഒരു കഷ്ണം തടിപോലും നഷ്ടമാകില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് പ്രാഥമിക റിപ്പോർട്ട് കിട്ടി. വിശദാംശങ്ങൾ പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. സർക്കാരിന് ഒന്നും പേടിക്കാനില്ല. സർക്കാർ നിലപാട് മുഖ്യമന്ത്രിയും പാർട്ടി നിലപാട് സംസ്ഥാന സെക്രട്ടറിയും പറഞ്ഞിട്ടുണ്ടെന്നും കെ രാജൻ വ്യക്തമാക്കി.