അരശതമാനം അധികവായ്പയെടുക്കാൻ കേരളത്തിന്റെ ഊർജ്ജരംഗം സ്വകാര്യവൽക്കരിക്കണം എന്ന കേന്ദ്ര ഉപാധി തള്ളി വൈദ്യുതി മന്ത്രി. സ്വകാര്യവൽക്കരണം ജനങ്ങളുടെ താൽപര്യത്തിന് ഗുണകരമാകില്ലെന്ന് കെ കൃഷ്ണൻകുട്ടി മാതൃഭൂമി ന്യൂസിനോട്.

ലാഭമുള്ളയിടത്ത് മാത്രമേ സ്വകാര്യ മുതലാളിമാർ വൈദ്യുതി വിതരണം ചെയ്യൂ. വായ്പക്ക് ആവശ്യമായ മാർക്ക് കിട്ടാനായി സ്വകാര്യവൽക്കരണം അംഗീകരിക്കാൻ സർക്കാർ കച്ചവടസ്ഥാപനമല്ല. ഒരു രാജ്യം ഒരു ഗ്രിഡിൽ കേരളം ഭാഗമാകുന്നത് ലാഭനഷ്ടം വിലയിരുത്തിയ ശേഷം മാത്രമെന്ന് വൈദ്യുതി മന്ത്രി വ്യക്തമാക്കി.