പുരോഹിത നിയമനം പി.എസ്.സിക്ക് വിടുന്നതാണ് നല്ലത് : ജോയ് മാത്യു

പുരോഹിതരേക്കാള്‍ സുരക്ഷിതത്വം കുറഞ്ഞവരാണ് കന്യാസ്ത്രീകളെന്ന് നടന്‍ ജോയ് മാത്യു. കോഴിക്കോട്ട് മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയില്‍ നിന്ന് പുറത്താക്കിയാല്‍പ്പോലും അവര്‍ക്ക് പോകാനിടമില്ല. സാധാരണഗതിയില്‍ പ്രതിപക്ഷം ഏറ്റെടുക്കേണ്ട ഒരു കേസായിരുന്നു ഇത്. എന്നാല്‍ അവര്‍ പോലും മൗനം പാലിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുരോഹിതന്മാരെ തിരഞ്ഞെടുക്കുന്നത് പി.എസ്.സിക്ക് വിടുന്നതാണ് നല്ലതെന്നാണ് തന്റെ അഭിപ്രായമെന്നും ജോയ് മാത്യു പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.