യു.പിയിൽ മാധ്യമ പ്രവർത്തകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. പ്രതാപ്ഗഡ് ജില്ലയിലെ എബിപി ഗംഗ ചാനലിന്റെ ലേഖകൻ സുലഭ ശ്രീവാസ്തവയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ജീവനിൽ ഭീഷണി ഉണ്ടെന്നും സംരക്ഷണം വേണമെന്നും പരാതി നൽകിയതിന് പിന്നാലെയാണ് മരിച്ച നിലയിൽ ഇഷ്ടിക കളത്തിൽ കണ്ടെത്തിയത്. അനധികൃത മദ്യ നിർമാണ ഫാക്ടറികളെ കുറിച്ച് തുടർച്ചയായി സുലഭ വാർത്തകൾ നൽകിയിരുന്നു. മദ്യ മാഫിയ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് എഡിജിപിക്കു പരാതി നൽകിയിരുന്നു.