കോട്ടയം ജില്ലാ പഞ്ചായത്തിൽ അവിശ്വാസം കൊണ്ടുവരാൻ പി.ജെ. ജോസഫിനെ വെല്ലുവിളിച്ച് ജോസ് കെ. മാണി വിഭാഗം. വിപ്പ് നൽകാൻ അധികാരം ഇല്ലാത്തതുകൊണ്ടാണ് ജോസഫ് അവിശ്വാസം വൈകിപ്പിക്കുന്നത് എന്ന് ജോസ് വിഭാഗത്തിന്റെ ആരോപണം. അതേസമയം, ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി വരുന്നതോടെ അവിശ്വാസം കൊണ്ടുവരുമെന്നാണ് പി.ജെ. ജോസഫ് വിഭാഗത്തിന്റെ നിലപാട്. ജില്ലാ പഞ്ചായത്ത് ഉയർത്തി കാട്ടി മുന്നണിയിൽ കലഹം സൃഷ്ടിക്കുകയായിരുന്നു ജോസഫിന്റെ ലക്ഷ്യമെന്ന് എൻ. ജയരാജ് ആരോപിച്ചു.