പാലായില്‍ എതിര്‍പക്ഷം ബിജെപിയുമായി വോട്ട് കച്ചവടം നടത്തി എന്ന് ആരോപിച്ച് ജോസ് കെ. മാണി. മുന്നണി വോട്ടുകളില്‍ കാര്യമായ വോട്ട് ചോര്‍ച്ച ഉണ്ടായില്ലെന്നും കേരളാ കോണ്‍ഗ്രസ് എടുത്ത രാഷ്ട്രീയ തീരുമാനം ശരിയായിരുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു. 

റോഷി അഗസ്റ്റിനും എന്‍. ജയരാജും മന്ത്രിയാകണമെന്നാണ് ആഗ്രഹമെന്നും ഇതുസംബന്ധിച്ച് പാര്‍ട്ടിയുമായും മുന്നണിയുമായും ചര്‍ച്ച നടത്തുമെന്നും അര്‍ഹതപ്പെട്ടത് ലഭിക്കും എന്നുതന്നെയാണ് വിശ്വസിക്കുന്നതെന്നും ജോസ് കെ. മാണി വ്യക്തമാക്കി.