കൊച്ചിയില്‍ സമരത്തിനിടെ നടന്‍ ജോജുവിന്റെ കാര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ ധനമന്ത്രിയും പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും തമ്മില്‍ വാക്‌പോര്. വിമര്‍ശനം കേള്‍ക്കുന്നതില്‍ ഞങ്ങള്‍ക്ക് വിഷയമില്ലെന്ന് സൂചിപ്പിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് വിഷയം എടുത്തിട്ടത്.

ഭരണകക്ഷിയുടെ സമരമായിരുന്നെങ്കില്‍ നടന് വേണ്ടി ഇന്ന് അനുശോചന യോഗം കൂടേണ്ടി വന്നേനെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഇന്നലെ കാര്യമറിയാതെ നടനെ കുടിയനാക്കി ചിത്രീകരിച്ച കോണ്‍ഗ്രസ് പ്രസിഡന്റിന് നേരെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.