കോവിഡ് കാലത്ത് അവശ്യവസ്തുവായി മാറിയ  ഓക്സിജൻ കൊണ്ടുപോകേണ്ട ലോറിക്ക് ഡ്രൈവറില്ലാതെ വന്നാൽ എന്തുചെയ്യും? സ്ഥലത്തെ ജോയിന്റ് ആർ.ടി.ഒ തന്നെ ആ ദൗത്യം ഏറ്റെടുത്തു. മാവേലിക്കര കുന്നത്തെ ഓക്സിജൻ പ്ലാന്റിൽ നിന്നുളള ഓക്സിജനാണ് ജോയിന്റ് ആർ.ടി.ഒ മനോജ്, ടിപ്പർ ലോറി ഓടിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്.