ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ കോവിഡ് പ്രതിരോധ വാക്സിന്‍ ഉപയോഗത്തിന്  താത്കാലിക വിലക്കേര്‍പ്പെടുത്തി യുഎസ്. വാക്സിനെടുത്ത 68 ലക്ഷം പേരില്‍ ആറ് പേര്‍ക്ക് അപൂര്‍വവും ഗുരുതരവുമായ രക്തം കട്ടപിടിക്കല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വളരെ അപൂര്‍വമായാണ് ഇത്തരം പ്രതികൂല സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് വാക്സിന്‍ ഉപയോഗത്തിന് ഫുഡ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.