നേതാവിനെ നേരത്തെ കണ്ടു വച്ചിട്ട് മാത്രമേ പ്രതിപക്ഷ നിര ഉണ്ടാക്കിയെടുക്കാവൂ എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ അനിവാര്യമായ ഘടകമല്ലെന്ന് സിപിഎം രാജ്യസഭാംഗമായ ജോൺ ബ്രിട്ടാസ് മാതൃഭൂമി സൂപ്പർ പ്രൈം ടൈമിൽ. പൊതുവായ വിഷയങ്ങളുടെ മേൽ‌ പ്രതിപക്ഷപ്പാർട്ടികൾ കൈകോർത്ത് നീങ്ങുകയാണിപ്പോൾ. അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. പക്ഷേ ഇന്ത്യയുടെ ജനാധിപത്യപ്രക്രിയ തന്നെ അപകടത്തിലായ സ്ഥിതിക്ക് പ്രതിപക്ഷകക്ഷികൾ തങ്ങളുടെ പരിമിതമായ അജണ്ടകൾ മാറ്റിവെച്ച് ഒന്നിക്കണമെന്നതാണ് ഇന്നത്തെ സാഹചര്യമെന്നും ബ്രിട്ടാസ് പറഞ്ഞു.