അമേരിക്ക ഇനിയൊരു ശീതയുദ്ധത്തിനില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ. യു.എൻ പൊതുസഭയിലെ പ്രഥമ പ്രസം​ഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സ്വന്തം ജനതയ്ക്ക് വേണ്ടുന്നത് നൽകാൻ ലോകരാജ്യങ്ങളിലെ വിഷയങ്ങളിൽ ഇടപെടുമെന്നും ജോ ബൈഡൻ വ്യക്തമാക്കി.

ഇനിയൊരു വിഭജിത ലോകം തങ്ങൾ ആ​ഗ്രഹിക്കുന്നില്ല. എന്നാൽ രാജ്യത്തേയും സഖ്യകക്ഷികളേയും അവരുടെ താത്പര്യങ്ങളേയും ഏത് ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുമെന്നും ജോ ബൈഡൻ പറഞ്ഞു. അമേരിക്കയും ചൈനയും പലവിഷയങ്ങളിൽ അഭിപ്രായഭിന്നത രൂക്ഷമായി വരുന്ന സാഹചര്യത്തിലാണ് പ്രഥമ യു.എൻ പ്രസം​ഗത്തിൽ ബൈഡൻ നിലപാട് വ്യക്തമാക്കിയത്.