കോഴിക്കോട്: ഒരു മാസത്തിലേറെയായി പണിക്ക് പോകാന്‍ കഴിയാതെ ഇരിക്കുമ്പോഴും, ദുരിതകാലത്തേക്കുള്ള നീക്കിയിരിപ്പിലെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയാണ് കോഴിക്കോട്ടെ ഒരു വിഭാഗം അതിഥി തൊഴിലാളികള്‍. 

മുന്‍പ് പ്രളയകാലത്തും രണ്ട് ലക്ഷം രൂപ ഇവര്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. തങ്ങൾക്ക് അഭയം തന്ന നാടിനെ ദുരിദകാലത്ത് സഹായിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ഈവർ പറയുന്നു. പണി തുടങ്ങിയാൽ കിട്ടുന്ന കൂലിയിൽ നിന്ന് കൂടുതൽ പണം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നാണ് ഇവരുടെ ആഗ്രഹം.