സമൂഹ മാധ്യമങ്ങളിലൂടെ സാമൂഹ്യ പ്രതിബന്ധതയുള്ള കാര്യങ്ങളും ചർച്ച ചെയ്യപെടുന്നുണ്ട് എന്ന് ആക്ടിവിസ്റ്  ജസ്‌ല മാടശ്ശേരി. പ്രായപൂർത്തിയാവാത്ത കുട്ടികളിൽ മാതാപിതാക്കളുടെ കൃത്യമായ നിരീക്ഷണവും ബോധവൽക്കരണവുമാണ് ഉണ്ടാകേണ്ടത്. ഒളിഞ്ഞു നോക്കരുത് എന്നു പറഞ്ഞാൽ ഒളിഞ്ഞു നോക്കാനുള്ള ത്വര കൂടുകയാണ് ചെയ്യുകയെന്നും ജസ്‌ല.

ക്ലബ്ഹൗസ് ചർച്ചക‍ളിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഉത്തരവ് വന്നിരുന്നു. ഈ സാഹചര്യത്തിൽ സംഘടിപ്പിച്ച ഞങ്ങൾക്കും പറയാനുണ്ട് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.