സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി കാര്യക്ഷമമല്ലാത്തതിനെ വിമര്‍ശിച്ച് നടന്‍ ജയസൂര്യ. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത പരിപാടിയിലാണ് താരത്തിന്റെ വിമര്‍ശനം. 
റോഡ് നന്നാക്കാന്‍ മഴക്കാലമാണ് തടസ്സമെങ്കില്‍ ചിറാപുഞ്ചിയില്‍ പിന്നെ റോഡേയുണ്ടാവില്ല, റോഡ് നികുതി അടക്കുന്നവര്‍ക്ക് നല്ല റോഡുവേണമെന്നും മറ്റൊന്നും ജനങ്ങള്‍ക്ക് അറിയേണ്ടതില്ലെന്നും ജയസൂര്യ പറഞ്ഞു. പൊതുമരാമത്ത് റോഡുകളുടെ പരിപാലനകാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ് വിമര്‍ശനം