പോപ് ഇതിഹാസം മൈക്കിൾ ജാക്‌സന്റെ സഹോദരിയും സംഗീതജ്ഞയുമായ ജാനറ്റ് ജാക്‌സന്റെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. സഹോദരങ്ങളിൽ ഇളയവൻ റാൻഡിയും മൈക്കിളുമായായായിരുന്നു തനിക്ക് കൂടുതൽ അടുപ്പമെന്ന് ജാനറ്റ് തുറന്നു പറയുന്നു. 

ജാക്‌സൺ കുടുംബത്തിന്റെ പല അറിയാക്കഥകളും അഞ്ചു വർഷം കൊണ്ട് നിർമ്മിച്ച ഡോക്യുമെന്ററിയിൽ ജാനറ്റ് വെളിപ്പെടുത്തുന്നുണ്ടെന്നാണ് വിവരം. മൈക്കിൾ ജാക്‌സനെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളും തന്നെ വേട്ടയാടിയ വിവാദങ്ങളെക്കുറിച്ചും ഡോക്യുമെന്ററിയിൽ ജാനറ്റ് വിശദമാക്കുന്നു. ജനുവരി 28 ന് ഡോക്യുമെന്ററി പുറത്തിറങ്ങും.