പീഡനവിവരം മറച്ചുവെച്ചു, ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍

കൊച്ചി: ജനസേവാ ശിശുഭവന്‍ പീഡനം ജോസ് മാവേലിയെ ക്രൈംബ്രാഞ്ച അറസ്റ്റ് ചെയ്തു. കുട്ടികള്‍ പീഡനത്തിനിരയായ സംഭവം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതെ മറച്ചുവെച്ചതിന് പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. തങ്ങള്‍ക്ക് ചെയര്‍മാനോട് പീഡനങ്ങള്‍ തുറന്ന് പറയാന്‍ അവസരങ്ങള്‍ ലഭിക്കാറില്ലെന്ന് കുട്ടികള്‍ മൊഴി നല്‍കിയിരുന്നു. ജോസ് മാവേലിയോടോ മറ്റ് ചുമതലപ്പെട്ടവരോടോ പീഡന വിവരം അറിയിച്ചാല്‍ അതിന്റെ പേരിലും മര്‍ദ്ദനമുറപ്പായിരുന്നു. ജീവനക്കാരാണ് തങ്ങളെ മര്‍ദ്ദിച്ചിരുന്നതെന്നും കുട്ടികള്‍ മൊഴി നല്‍കിയിരുന്നു. കുട്ടികളെ പീഡിപ്പിച്ചതിന് ശിശുഭവനിലെ മുന്‍ അന്തേവാസിയും പീഡന വിവരങ്ങള്‍ മറച്ചുവെച്ചതിന് കമ്പ്യൂട്ടര്‍ അധ്യാപകന്‍ റോബിനും അറസ്റ്റിലായി.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented