അണ്‍ലോക്കിന്റെ ഭാഗമായി ഓടിക്കുന്ന തിരുവനന്തപുരം - കോഴിക്കോട്, തിരുവനന്തപുരം - കണ്ണൂര്‍ സ്‌പെഷ്യല്‍ ജനശതാബ്ദികളും തിരുവനന്തപുരം - എറണാകുളം സ്‌പെഷ്യല്‍ വേണാടും ഓട്ടം മതിയാക്കുമോ എന്ന് ഇന്നറിയാം. നാളെ മുതല്‍ മൂന്നു ട്രെയിനുകളും ഓടിക്കണ്ട എന്നാണ് റെയില്‍വെ ബോര്‍ഡിന്റെ തീരുമാനം. ഇത് സംബന്ധിച്ച് ദക്ഷിണ റെയില്‍വേയുടെ മറുപടി ഇന്നുണ്ടാവും. ദക്ഷിണ റെയില്‍വേയുടെ മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും ട്രെയിനുകള്‍ ഇനിയും ഓടണോ വേണ്ടയോ എന്ന് തീരുമാനിക്കുക.