മുകേഷ് അംബാനിയുടെ വീടിന് മുമ്പില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്‌ഷെ ഉല്‍ ഹിന്ദ്. ടെലഗ്രാം ആപ്പ് വഴി പുറത്തുവിട്ട കത്തിലാണ് സംഘടന അവകാശവാദം ഉന്നയിക്കുന്നത്. ഇതൊരു ട്രെയിലര്‍ മാത്രമാണെന്നും വലിയ ഒന്ന് വരാനിരിക്കുന്നതേ ഉളളൂവെന്നുമാണ് കത്തില്‍ പറയുന്നത്. 

ബിറ്റ്‌കോയിന്‍ വഴി പണം ആവശ്യപ്പെടുന്ന സംഘടന ബിജെപിക്കും ആര്‍എസ്എസ്സിനും ആത്മാവ് പണയംവെച്ചവരാണ് കോര്‍പ്പറേറ്റുകള്‍ എന്നും ആരോപിക്കുന്നു. സംഘടനയുടെ അവകാശവാദം സംബന്ധിച്ച് ബോംബെ പോലീസ് അന്വേഷിച്ച് വരികയാണ്.