പള്ളി പിടിച്ചെടുക്കുന്ന നടപടികള്‍ അവസാനിപ്പിച്ചാല്‍ ഓര്‍ത്തഡോക്സ് സഭയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് യാക്കോബായ സഭ. സുപ്രീം കോടതി വിധി അല്ല ഇവിടെ നടപ്പാക്കുന്നത്. കേരള ഹൈക്കോടതിയില്‍ നിന്ന് വരുന്ന ഉത്തരവുകള്‍ ദുരൂഹമാണെന്നും മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പുത്തന്‍കുരിശ് പാത്രിയര്‍ക്കീസ് സെന്ററില്‍ നടന്ന അടിയന്തര സുന്നഹദോസിന് ശേഷം പറഞ്ഞു.
പ്രാര്‍ഥനാകാര്യങ്ങളിലും മറ്റും ഓര്‍ത്തഡോക്‌സ് സഭയുമായി നടത്തിവരുന്ന സഹകരണങ്ങളെല്ലാം നിര്‍ത്തിവെയ്ക്കാനും യാക്കോബായ സഭ തീരുമാനിച്ചു. മനുഷ്യത്വപരമല്ലാത്ത രീതിയിലാണ് മുളന്തുരുത്തി പള്ളിപിടിക്കല്‍ നടന്നതെന്നും ബലം പ്രയോഗിച്ച് പള്ളിയില്‍ നിന്ന് ഇറക്കിവിടുന്നത് ശരിയല്ലെന്നും നടപ്പാക്കുന്നത് സുപ്രീം കോടതി വിധിയല്ലെന്നും യാക്കോബായ സഭ ആരോപിച്ചു.