സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരവുമായി യാക്കോബായ സഭ. ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ടാണ് സമരം. നാടാര്‍ സംവരണത്തിനെന്ന പോലെ യാക്കോബായ സഭയ്ക്കായും സര്‍ക്കാര്‍ ഇടപെടണമെന്ന് മെത്രാപൊലീത്ത ട്രസ്റ്റി ആവശ്യപ്പെട്ടു. 

യാക്കോബായ ഓര്‍ത്തഡോക്‌സ് സഭാതര്‍ക്കത്തിലെ സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കുകയാണ് യാക്കോബായ സഭയുടെ ലക്ഷ്യം. 35 ദിവസം നീണ്ട റിലേ സമരത്തിന് പിന്നാലെയാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സഭാ പ്രതിനിധികളുടെ രാപ്പകല്‍ സമരം.