എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ എത്തിയാൽ മന്ത്രിമാർ കൂടുതൽ ധനികരും ദരിദ്രർ കൂടുതൽ ദരിദ്രരും ആകുമെന്ന് ഇരിങ്ങാലക്കുടയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജേക്കബ് തോമസ് തോമസ് മാതൃഭൂമി ന്യൂസിനോട്. സി.പി.എം പണക്കാരുടെ പാർട്ടിയായി മാറിയെന്നും ജേക്കബ് തോമസ് പറഞ്ഞു.

അഴിമതി കാണിക്കുക എന്ന ഒറ്റ ഉദ്ദേശമേ കേരളത്തിലെ ഭരണ - ഉദ്യോ​ഗസ്ഥ സംവിധാനത്തിനുള്ളൂ. കേരളത്തിന്റെ ഇപ്പോഴത്തെ കടം മൂന്ന് ലക്ഷം കോടിയിലേറെയാണ്. എൽ.ഡി.എഫ് അധികാരത്തിൽ വന്നുകഴിഞ്ഞാൽ അത് അടുത്ത അഞ്ച് വർഷംകൊണ്ട് ആറുലക്ഷം കോടിയാവുമെന്നും അദ്ദേഹം പറഞ്ഞു.