ചക്കപ്പെരുമ വിളിച്ചോതി വയനാട്ടില്‍ വിദ്യാര്‍ത്ഥികളുടെ ചക്ക മഹോത്സവം

ചക്കയുടെ രുചിപ്പെരുമ വിളിച്ചോതി വയനാട്ടിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍. കല്‍പ്പറ്റ കരിങ്കുറ്റി വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികളാണ് ചക്ക മഹോത്സവം സംഘടിപ്പിച്ചത്. 100ലധികം വിഭവങ്ങളാണ് വിദ്യാര്‍ത്ഥികള്‍ മേളയ്ക്കായി ഒരുക്കിയത്. ചക്കയെ സംസ്ഥാന പഴമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കരിങ്കുറ്റി വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് ഇത്തവണ സ്‌കൂളില്‍ ചക്ക മഹോത്സവം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയരക്ടര്‍ ലൗലി അഗസ്റ്റിന്‍ ചക്ക മഹോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കായി ചക്ക വിഭവങ്ങള്‍ ഉണ്ടാക്കുന്നതില്‍ പരിശീലനവും സംഘടിപ്പിച്ചിരുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented