ദാരിദ്ര്യത്തോട് പടവെട്ടിയാണ് ജെ. ചിഞ്ചുറാണി എന്ന സിപിഐ നേതാവ് മന്ത്രിപദത്തിലേക്ക് എത്തുന്നത്. കന്നിയങ്കത്തില്‍ തന്നെ വിജയം വരിച്ച ചിഞ്ചുറാണി മന്ത്രിയാകുമ്പോള്‍ അത് അവരുടെ പ്രവര്‍ത്തന പാടവത്തിനുള്ള അംഗീകാരം കൂടിയാണ്. 

കശുവണ്ടിത്തൊഴിലാളി നേതാവായിരുന്ന അച്ഛന്റെ കൈപിടിച്ചാണ് ചിഞ്ചുറാണി രാഷ്ട്രീയത്തിന്റെ പടവുകള്‍ കയറിയത്.  സിപിഐ ദേശീയ കൗണ്‍സില്‍ അംഗമായ ചിഞ്ചുറാണി സ്ത്രീ ശാക്തീകരണത്തിന്റെ മുന്നണിപ്പോരാളി കൂടിയാണ്.