നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ ആത്മപരിശോധനക്ക് മുസ്ലിം ലീഗ്. പരാജയ കാരണങ്ങൾ കണ്ടെത്താൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ മലപ്പുറത്തു ചേർന്ന ഉന്നതാധികാര സമിതിയിൽ തീരുമാനമായി. 

മുസ്ലിം ലീഗിന്റെ പാർലമെന്ററി പാർട്ടി നേതാവായി പി.കെ കുഞ്ഞാലിക്കുട്ടിയെയും, ഉപനേതാവായി എം.കെ മുനീറിനെയും 15 എം.എൽ.എമാർ പങ്കെടുത്ത യോഗത്തിനു ശേഷം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു.