യുഡിഎഫിന് ജയിക്കാൻ കഴിയുന്ന ഏക രാജ്യസഭ സീറ്റിൽ കോൺഗ്രസ് അവകാശവാദം അംഗീകരിച്ചു കൊടുക്കേണ്ടതില്ലെന്ന് മുസ്ലീം ലീഗ്. ഗുലാം നബി ആസാദിനായി കോൺഗ്രസ് ദേശീയ നേതൃത്വം സീറ്റ് ഏറ്റെടുത്തേക്കുമെന്ന വാർത്തകൾക്കിടെയാണ് നിലപാട് ശക്തമാക്കാൻ മുസ്ലീം ലീഗ് തയ്യാറെടുക്കുന്നത്. രാജ്യ സഭയിൽ മുസ്ലിം ലീഗിന് പ്രാധിനിത്യം ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കരുത് എന്ന നേതൃത്വം കോൺഗ്രസിനോട് ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്. 

പുതിയ രാജ്യസഭ സ്ഥാനാർത്ഥിയെ തീരുമാനിച്ച് കോൺഗ്രസ് നേതൃത്വത്തെ അറിയിക്കാനും ലീഗ് ഒരുങ്ങുന്നുണ്ട്. തിങ്കളാഴ്ച്ച ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ ചർച്ച ചെയ്തേക്കും.