ഇടുക്കിയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഡി.സി.സി പ്രസിഡന്റ് സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം ശക്തമായി. പലയിടത്തും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ കോലം കത്തിച്ചു.

ഇഷ്ടക്കാര്‍ക്ക് സീറ്റ് വീതിച്ചുനല്‍കിയത് കനത്ത പരാജയത്തിനിടയാക്കി എന്ന ആരോപണം ശക്തമായിരിക്കേയാണ് കെ.പി.സി.സി സെക്രട്ടറിയുള്‍പ്പെടെയുള്ള സീനിയര്‍ നേതാക്കള്‍ ലക്ഷങ്ങള്‍ വാങ്ങി ഇടതുപക്ഷത്തിനായി പ്രവര്‍ത്തിച്ചു എന്ന ആരോപണം ഉയര്‍ന്നത്. പരാതിയുമായി ഒരു വിഭാഗം കെ പി സി സിക്ക് തെളിവുകള്‍ സഹിതം കത്തയച്ചു. 

യു.ഡി.എഫ് ഘടകകക്ഷിയായ ആര്‍.എസ്.പിയും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി നല്‍കി.