തുമ്പ വി.എസ്.എസ്.സി.യില്‍ നിര്‍മിക്കുന്ന ട്രൈസോണിക് വിന്‍ഡ് ടണലിനായി കൂറ്റന്‍ യന്ത്രഭാഗങ്ങള്‍ എത്തിച്ച ലോറി കൊച്ചുവേളിയില്‍ നാട്ടുകാര്‍ തടഞ്ഞു. ഐ.എസ്.ആർ.ഒ യുടെ വിന്‍ടണല്‍ പ്രോജക്റ്റിന് വേണ്ടിയുള്ള കൂറ്റന്‍ സിന്‍ടാക്‌സ് ചേമ്പറുകള്‍ കയറ്റിയ രണ്ട് ആക്‌സിലുകളാണ് ലോറിയിലുള്ളത്. 

ദിവസങ്ങളെടുത്ത് റോഡുമാര്‍ഗ്ഗമാണ് ഈ കാര്‍ഗോ കൊണ്ടുവന്നത്. വി.എസ്.എസ്.സി.യിലേക്കുള്ള ചെറിയ റോഡുവഴി ഇത് കൊണ്ടുപോകുന്നത് വലിയ നാശനഷ്ടമുണ്ടാക്കുമെന്നാണ് നാട്ടുകാരുടെ വാദം. പ്രദേശവാസികളൊന്നടങ്കം കാര്‍ഗോ കൊണ്ടുവന്ന ലോറി തടയാന്‍ രംഗത്തെത്തുകയായിരുന്നു. ടണ്ണിന് രണ്ടായിരം രൂപയെങ്കിലും പണം വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. പ്രദേശത്ത് നേരിയ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.