ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷ് മാലാഖയാണെന്ന് ഇസ്രയേല്‍ കോണ്‍സുല്‍ ജനറല്‍.  തീവ്രവാദത്തിന്റെ ഇരയാണ് സൗമ്യ, കുടുംബത്തിന് എല്ലാ പിന്തുണയും നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.  ഇടുക്കി കീരിത്തോട് പള്ളിയില്‍ 2 മണിക്കായിരുന്നു സൗമ്യയുടെ ശവസംസ്‌കാരം.