മലപ്പുറം പന്താവൂര്‍ സ്വദേശി ഇര്‍ഷാദ് കൊലക്കേസില്‍ മൃതദേഹം കണ്ടെടുക്കാനുള്ള തിരച്ചില്‍ രണ്ടാം ദിനവും തുടരുന്നു. പൂക്കരത്തറയിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ മൃതദേഹം തള്ളിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെരച്ചില്‍.
ഇന്നലെ പകല്‍ മുഴുവനും തിരച്ചില്‍ തുടര്‍ന്നെങ്കിലും നിര്‍ണായക തെളിവായ മൃതദേഹം കണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.