കണ്ണൂര്‍: കെ.എം ഷാജി എം.എല്‍.എക്കെതിരേയുള്ള കേസില്‍ അന്വേഷണ നടപടികള്‍ തുടങ്ങി. കേസില്‍ സ്‌കൂള്‍ മാനേജറും പ്രതിയായേക്കും. അതിനിടെ ഡിവൈഎസപി മധുസൂധനനന്റെ നേതൃത്വത്തിലുള്ള സങ്കം അന്വേഷണ നടപടികൾ ആരംഭിച്ചു. രേഖകളുടെ പരിശോധന ഉൾപ്പടെയുള്ള ജോലികളാണ്  തുടങ്ങിയത്. വിശദമായ അന്വേഷണം കോവിഡ്-19 നിയന്ത്രണങ്ങള്‍ അവസാനിച്ചതിനു ശേഷമായിരിക്കുമെന്ന് വിജിലന്‍സ് ഡി.വൈ.എസ്.പി അറിയിച്ചു.